ലഖ്നൗ: ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങൾക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കർമസമിതി കൺവീനർ സഫര്യാബ് ജിലാനി പറഞ്ഞു. ശരിയത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങൾ മറ്റൊന്നിന്റെയും നിർമാണത്തിന് ഉപയോഗിക്കാൻ പാടുള്ളതല്ല. പള്ളിയുടെ സ്തംഭങ്ങളും കല്ലുകളും മറ്റും മുസ്‌ലിങ്ങൾക്ക് കൈമാറണം. പുനഃപരിശോധനാഹർജി പരിഗണിക്കുന്നതിനിടെയും അവശിഷ്ടങ്ങളുടെ വിഷയം തങ്ങളുന്നയിച്ചിരുന്നു. എന്നാൽ, ഹർജി തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
