ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകിക്കുന്നതിൽ പ്രതിഷേധിക്കാൻ ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) പ്രസ്താവനയില്‍ വ്യക്തമാക്കി.
