ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു. ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ഈ മാസം നാല് മുതൽ ഡിസംബർ മൂന്ന് വരെയാണ് ജീവനക്കാർക്ക് വി.ആർ.എസ് എടുക്കാനുള്ള സമയം. ബിഎസ്എലിലെ നിലവിലുളള ഒന്നര ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷം പേരും വി ആർ എസിന് യോഗ്യരാണ്. ഇക്കാര്യം ജീവനക്കാരെ അറിയിക്കാനായി ഫീൽഡ് യൂണിറ്റുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുർവാർ പറഞ്ഞു.
സർവീസുകളിരുന്ന ഓരോ വർഷത്തെയും 35 ദിവസത്തെ ശമ്പളത്തിനും വിരമിക്കൽ പ്രായം വരെയുള്ള ഓരോ വർഷത്തെയും 25 ദിവസത്തെ ശമ്പളത്തിനും ആനുപാതികമായ തുകയായിരിക്കും വിആർഎസ് എടുക്കുന്ന ജീവനക്കാർക്ക് ലഭിക്കുക.