മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന് ശമനമായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാര്‍ട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെയായിരിക്കും.നിങ്ങളത് എഴുതിവെച്ചോളുവെന്നും സഞ്ജയ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടായി പറഞ്ഞു .
