ന്യൂദല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ദല്‍ഹി ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഷഹീന്‍ ബാഗ് കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.
