മുംബൈ: മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു. അവർ മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാര്‍ലിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. മന്ത്രിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖംപ്രാപിച്ച് വരികയാണെന്നും ബി.ജെ.പി. വക്താവ് അറിയിച്ചു.ദിവസങ്ങളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും റാലികളിലും തുടര്‍ച്ചയായി പങ്കെടുത്തതാണ് ക്ഷീണമുണ്ടാകാന്‍ കാരണമായതെന്നും ബി.ജെ.പി. വക്താവ് പറഞ്ഞു.
