ബീഹാര്‍ സ്വദേശിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനേയും മക്കളേയും കാണാനില്ല

97 0

മലപ്പുറം: മലപ്പുറത്ത് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ ബിഹാര്‍ സ്വദേശിനിയെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും രണ്ടുമക്കളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

കൊല നടത്തിയ ശേഷം ഇയാള്‍ മക്കളുമായി നാടുവിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവ് നൗഷാദിനെയും കുട്ടികളെയും കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. കൊലയ്ക്കു പിന്നില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ വിവരം നൗഷാദ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെ സുഹൃത്തുക്കളെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. 

ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ രാത്രിയായതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പോലീസിന് കഴിഞ്ഞില്ല. എട്ട് വര്‍ഷമായി പ്രദേശത്ത് താമസിക്കുന്ന കുടുംബം പുതിയ താമസസ്ഥലത്തേക്ക് മാറിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. നൗഷാദ് മാര്‍ബിള്‍ തൊഴിലാളിയാണ്.

Related Post

ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍  ഗ്രനേഡാക്രമണം നടത്തി  .

Posted by - Oct 6, 2019, 11:19 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.  അനന്ത്‌നാഗില്‍ ഇന്നലെ രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

ഇ-സിഗരറ്റ് നിരോധിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted by - Sep 18, 2019, 05:43 pm IST 0
ന്യൂ ഡൽഹി : രാജ്യത്തെ ഇ-സിഗരറ്റും ഇ-ഹുക്കയും നിരോധിക്കാനുള്ള ഉത്തരവിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രിസഭായോഗ യോഗത്തിൽ…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

Posted by - Oct 9, 2019, 03:34 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനംകൂടി വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി ഉയർന്നു.  പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്)…

Leave a comment