ബീഹാറിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തി

141 0

ന്യൂ ഡല്‍ഹി: ബീഹാറിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി.  പാറ്റ്നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്തായിരുന്നു മലയാളികള്‍ കുടുങ്ങികിടന്നത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് പറഞ്ഞു. മലയാളികളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും  അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രക്ഷപ്പെടുത്തിയ 20 മലയാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി മലയാളിസംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി. മലയാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബീഹാര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു

Related Post

കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു 

Posted by - Apr 1, 2018, 11:09 am IST 0
കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു  കശ്മീരിൽ അനന്ത്നാഗ്, ഷോപിയാൻ എന്നീ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ സൈന്യം എട്ട് ഭികരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു…

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST 0
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം   

Posted by - Dec 4, 2019, 02:39 pm IST 0
ന്യൂഡല്‍ഹി: പാകിസ്താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. അടുത്ത…

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം: ഒടുവില്‍ സംഭവിച്ചത് 

Posted by - May 12, 2018, 08:27 am IST 0
ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം. ഒടുവില്‍ സംഭവം ഭര്‍ത്താവ് തന്നെ കണ്ടെത്തി. എന്നാല്‍ സംഭവം ഭര്‍ത്താവിന് മനസിലായി എന്ന് ഉറപ്പായതോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു.…

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

Leave a comment