ബെംഗളൂരു: ബെംഗളുരുവില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബെംഗളുരുവിലെത്തിയത്.
രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ ശിവകുമാറിനെ സ്വീകരിക്കാനായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റോഡിന് ഇരുവശത്തും ബാനറുകളും ഫ്ളക്സുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ മാസമായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാലാഴ്ചയോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞു.
