കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നെന്നാണ് പണ്ഡിറ്റിന്റെ പക്ഷം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയടക്കം ഹര്‍ത്താല്‍ ബാധിച്ചെന്ന് കാട്ടി ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായ് ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം അനാവശ്യമായ് ഇന്നു നിര്‍ത്തി വെക്കുവാന്‍ കാരണമായ്. നഷ്ടം പാവപ്പെട്ടവര്‍ക്കും ഇപ്പോഴും ക്യാമ്ബില്‍ കഴിയുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും മാത്രം.
ആശുപത്രിയില് കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില് പലരുടെ വീട്ടിലേയും റ്റു ബവീലര്‍ നശിച്ചതാണ്. ഇപ്പോള്‍ ബസ്സാണ് പലരുടേയും ഏക ആശ്രയം: അതില്ലത്തതിനാല് പലരും കഷ്ടപ്പെടും….
എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷം ഒഴിവാക്കുവാന്‍ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്‌കൂള്‍ കലോത്സവങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ ബന്ദ് ഹര്‍ത്താല്‍ ആഘോഷങ്ങള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു'
കേരളത്തിലെ 20 എംപിമാരും പാര്‍ലിമെന്റിനു മുന്നില്‍ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാല്‍ മതി ആയിരുന്നില്ലേ…..വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു.