ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ ആസാദിനെ അറസ്റ്റ് ചെയ്യാൻ കാരണം. നിലവിൽ പൗരത്വ നിയമത്തിനെതിരായ റാലിയിൽ പങ്കെടുക്കുന്നത് വിലക്കിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
