ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പോരാടും- ഡൊണാള്‍ഡ് ട്രംപ്

168 0

അഹമ്മദാബാദ് :  സൈനിക മേഖലയിലെ  യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനികസാമഗ്രികള്‍ ഇന്ത്യക്ക് ലഭ്യമാക്കുമെന്ന്  ട്രംപ് പറഞ്ഞു. ഏറ്റവും മികച്ച ആയുധങ്ങളാണ് തങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭീകരവാദികളെ ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

Related Post

ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും   

Posted by - Dec 25, 2019, 09:46 am IST 0
റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ…

ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ  വീണ്ടും തിരഞ്ഞെടുത്തു

Posted by - Oct 30, 2019, 05:02 pm IST 0
മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ്…

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി

Posted by - Dec 4, 2018, 04:49 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി.…

മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി

Posted by - May 2, 2018, 05:30 pm IST 0
ബംഗളൂരു: അര്‍ബുദ ബാധിതയായി കഴിയുന്ന അമ്മയെ കാണുന്നതിന് വേണ്ടി മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്‌റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി…

Leave a comment