കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേർ കൊള്ളപ്പെട്ടു. ഒന്‍പത് ഐഎസ് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിലെ ജോവ്സ്ജാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വെള്ളിയാഴ്ച ദര്‍സാബ് ജില്ലയിലെ സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇവിടുത്തെയും സമീപമേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഒന്‍പത് ഭീരകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.