പുല്‍വാമ: ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാഷ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ തീവ്രവാദവിരുദ്ധ സേനയിലെ ജവാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുല്‍വാമയുടെ പ്രാന്തത്തിലുള്ള ഗുസുവില് നിന്നാണ് വെടിയുണ്ടകള്‍ തറച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രജൗരി സ്വദേശിയായ ഔറംഗസബ് എന്ന ജവാനെ പുല്വാമയില്നിന്നാണ് ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. ഷോപ്പിയാനിലെ 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായിരുന്നു ഇദ്ദേഹം. ഷോപ്പിയാനില്‍ പോസ്റ്റ് ചെയ്തിരുന്ന സൈനികന് അവധിക്ക് നാട്ടില്‍ പോയതായിരുന്നു.
