ഭീകരാക്രമണഭീഷണി: അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി; തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍  

218 0

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി. എത്രയും വേഗം കശ്മീര്‍ വിടാന്‍ തീര്‍ഥാടകരോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.

അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമം നടത്തുന്നതായി സേനാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സ്നിപ്പര്‍ റൈഫിള്‍ കണ്ടെടുത്തതായി ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിടിച്ചെടുത്ത റൈഫിള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു നാല് ദിവസമായി വ്യാപകമായ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ പാക്ക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും കണ്ടെത്തിയെന്നും സൈന്യവും പൊലീസും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യാത്രികരെ ലക്ഷ്യമിട്ട് കുഴിബോംബ്, ഐഇഡി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന വിവരമാണു ലഭിച്ചത്. അമര്‍നാഥ് യാത്രയുടെ പാതയില്‍ നടത്തിയ തിരച്ചിലില്‍ കുഴിബോംബുകള്‍ കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞു. തിരച്ചിലില്‍ മൈനുകളും മറ്റു ആയുധങ്ങളും കണ്ടെത്തിയത് പാക്ക് സൈന്യത്തിനു നേരിട്ടുള്ള ബന്ധമാണു സൂചിപ്പിക്കുന്നതെന്നും ധില്ലന്‍ പറഞ്ഞു.

Related Post

സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

Posted by - Jul 7, 2018, 09:24 am IST 0
ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നിലാണ് ശശി തരൂര്‍ ഹാജരാകുക. കേസില്‍ ശശി…

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു

Posted by - Dec 10, 2019, 12:39 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.  1955-ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി…

ജെ.പി നഡ്ഡയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ  

Posted by - Oct 11, 2019, 02:58 pm IST 0
ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിൽ  ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയ്ക്ക് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. 35 സി.ആര്‍.പി.എഫ് കമാന്‍ഡോകളെയാണ്…

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യ  ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചു   

Posted by - Oct 5, 2019, 04:56 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ സ്വന്തമായി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിർമ്മിച്ചു. മെയ്ക്ക് ഇന്‍ പദ്ധതിപ്രകാരം നിര്‍മിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍  മാധ്യമങ്ങള്‍ക്ക്…

Leave a comment