ചെന്നൈ: ചെന്നൈയിലും, കാഞ്ചീപുരത്തും ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാന മേഖലകളിൽ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് ഗംഗയമ്മൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടിരുന്നത് . ഈ സാഹചര്യത്തിൽ എല്ലാവരെയും വിശദമായി പരിശോധിച്ചാണ് എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കടത്തിവിടുന്നത്.
