ബാംഗ്ലൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ മംഗളൂരുവിൽ പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അക്രമ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടയിലാണ് മാധ്യമപ്രവർത്തകർക്ക് നേരെ മർദനമുണ്ടായത്. കേരളത്തിൽ നിന്നുമെത്തിയ എട്ടംഗ മാധ്യമ സംഘത്തെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുക്കുകയും പിനീട് വിട്ടയക്കുകയും ചെയ്തു.
