മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

182 0

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന യെച്ചൂരിയുടെ പരാമര്‍ശത്തിലാണ് കേസ്.

ഹിന്ദുക്കള്‍ അക്രമം നടത്തുമെന്ന് വിശ്വസിക്കാനാവില്ലെന്ന ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. 'ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു' എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തുടര്‍ന്ന് തന്റെ പൂര്‍വികരെ അപമാനിച്ചു എന്നാരോപിച്ച് പരാതിയുമായി ബാബ രാംദേവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

' ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞ സിങ് പറയുന്നത്. നിരവധി രാജാക്കന്‍മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്?' അദ്ദേഹം ചോദിച്ചു.

ഇതിനെതിരെ ശിവസേന, ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പേരിന് മുന്നിലെ സീതാറാം മാറ്റുകയാണ് യെച്ചൂരി ആദ്യം ചെയ്യേണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Related Post

പൗരത്വ ഭേദഗതിക്കെതിരെ  ലഖ്‌നൗവില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റം ചുമത്തി കേസെടുത്തു 

Posted by - Jan 21, 2020, 12:28 pm IST 0
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റമടക്കം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍…

72 മണ്ഡലങ്ങളില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം  

Posted by - Apr 28, 2019, 11:26 am IST 0
ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉള്‍പ്പെടെ 72 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും…

ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

Posted by - Dec 12, 2019, 04:34 pm IST 0
ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി  എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ…

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം 

Posted by - Nov 12, 2019, 06:01 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു.  ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന…

തെലങ്കാന ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

Posted by - Dec 21, 2019, 03:41 pm IST 0
ഹൈദരാബാദ് : തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതി ഉത്തരവ്. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം…

Leave a comment