ചെന്നൈ : മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് കാരണമായ സന്ദർഭങ്ങൾ ചർച്ച ചെയ്യാമെന്ന് ഐഐടി അധികൃതർ. ഈ ഉറപ്പിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു. ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തിൽ ഐഐടി ഡയറക്ടർ തിരിച്ചെത്തിയാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും മാനസിക സമ്മർദ്ദം കുറയ്ക്കാനായി വിദഗ്ധരുടെ സേവനം കോളേജിൽ ഉറപ്പ് വരുത്തുമെന്നും ഡീൻ വ്യക്തമാക്കി.