കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
