മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത: അവശനായി കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മ്മാണം: 

241 0

ആഗ്ര: . ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പുതുതായി നിര്‍മിച്ച റോഡിനടിയില്‍പെട്ടു ശരീരഭാഗം അനക്കാനാവാതെ മണിക്കൂറുകളോളം കിടന്ന് മരിച്ചു. മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ മറ്റൊരു ഉദാഹരണമാണ് ചുട്ടുപൊള്ളുന്ന ടാറിനടിയില്‍ വേദനയില്‍ പിടഞ്ഞ് മരണത്തിന് കീഴടങ്ങിയ ഈ നായ. ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പിന്റെ ക്രൂരതയാണ് നായയുടെ ജീവനെടുത്തത്. 

ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഓരിയിട്ടിട്ടും നിര്‍മാണ തൊഴിലാളികള്‍ അത് അവഗണിച്ച്‌ ജോലി തുടരുകയായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. 

എന്നാല്‍ പ്രവൃത്തി നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായിരുന്നു. ചുട്ടുപൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിര്‍മാണം തകൃതിയായി നടന്നത്. ജെസിബി ഉപയോഗിച്ച്‌ റോഡ് പൊളിച്ച്‌ നായയെ പുറത്തെടുത്ത ശേഷം സംസ്‌കരിച്ചു. റോഡ് നിര്‍മാണ കമ്പനിക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദ് പരാശര്‍ പറഞ്ഞു.

Related Post

 പി വി സിന്ധുവിന്  നാഗാർജുന ബിഎംഡബ്ള്യു കാർ സമ്മാനിച്ചു 

Posted by - Sep 19, 2019, 10:11 am IST 0
ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് തെലുങ്ക് സൂപ്പർ  താരം നാഗാർജു ബി എംഡബ്ള്യു കാർ സമ്മാനിച്ചു .  ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിലാണ്…

വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം 

Posted by - Apr 13, 2018, 11:32 am IST 0
വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം  കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര…

ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 7, 2019, 09:48 am IST 0
റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 20 മണ്ഡലങ്ങളിലേക്കാണ്  രണ്ടാംഘട്ട വോട്ടെടുപ്പ്.  ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുർ…

തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Posted by - Sep 5, 2019, 06:48 pm IST 0
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി…

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST 0
മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി…

Leave a comment