പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമാശയത്തില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പരീക്കര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു.
ആറാം തീയതി തിരിച്ചെത്തിയ പരീക്കറെ വീണ്ടും ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബയാണ് ഇക്കാര്യം അറിയിച്ചത്.