മമതയുടെ മുന്നില്‍ ജയ്ശ്രീറാം വിളിച്ച് പത്തുപേര്‍ അറസ്റ്റില്‍  

235 0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന  മമതാ ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു.
തനിക്കെതിരെ ബംഗാളിന് പുറത്ത്‌നിന്ന് എത്തിയ ചിലരാണ് ജയ് ശ്രീറാം വിളിക്കുന്നതെന്ന് മമത ആരോപിച്ചിരുന്നു. ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ നൈഹാതിയില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മമത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെയായിരുന്നു മമതയുടെ ധര്‍ണ. മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി.

കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു. നിങ്ങളെന്താണ് കരുതിയത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ നിങ്ങള്‍ ഞങ്ങളെ അപമാനിക്കാമെന്ന് കരുതിയോ. ഞാനിത് സഹിക്കില്ല. എന്നെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളുടെ എല്ലാവരുടെയും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും നടപടിയെടുക്കുമെന്നും മമത ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന ധര്‍ണയിലും ബിജെപി പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്ന് മമത ആരോപിച്ചു.

Related Post

സാമൂഹിക അകലം വർദ്ധിപ്പിക്കുക, വൈകാരിക ദൂരം കുറയ്ക്കുക, മാൻകി ബാത്തിൽ പ്രധാനമന്ത്രി മോദി, 21 ദിവസത്തെ ലോക്ക്ഡൗണിന് ക്ഷമ ചോദിക്കുന്നു.

Posted by - Mar 29, 2020, 12:11 pm IST 0
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ 21 ദിവസത്തെ ലോക്ക്ഡൗണിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറഞ്ഞു. ദരിദ്രർ തന്നോട് ദേഷ്യപ്പെടുന്നുവെന്ന് ഉറപ്പുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് മറ്റ്…

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST 0
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം…

മോദിക്കും അമിത് ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍  

Posted by - May 8, 2019, 10:05 am IST 0
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി…

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

Posted by - May 3, 2019, 12:49 pm IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍…

വര്‍ഗീയ സംഘര്‍ഷങ്ങളല്ല  നല്ല വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുണ്ടാക്കുക: കെജ്‌രിവാള്‍

Posted by - Feb 5, 2020, 03:54 pm IST 0
ന്യൂഡല്‍ഹി:  വര്‍ഗീയ സംഘര്‍ഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച്…

Leave a comment