മയക്കുമരുന്ന് ഗുളികകളുമായി ക്രിക്കറ്റ് താരം പിടിയില്‍

168 0

ചിറ്റഗോങ്: മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍. 14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായാണ് ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നസ്രീന്‍ ഖാന്‍ മുക്തയാണ് പിടിയിലായത്. തിരച്ചിലില്‍ പാക്കറ്റുകളിലാക്കിയ നിലയില്‍ 14,000ത്തോളം യാബാ ഗുളികകളാണ് കണ്ടെത്തിയത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കടത്തിനാണ് നസ്രീന് മേല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. 

വി.ഡി.പി സ്റ്റാര്‍ ടീമില്‍ കളിക്കുന്ന നസ്രീന്‍ തെക്കുകിഴക്കന്‍ സിറ്റിയായ കോക്‌സ് ബസാറില്‍ നടന്ന മത്സരം കഴിഞ്ഞ് ടീം ബസ്സില്‍ മടങ്ങും വഴി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചിറ്റഗോങ്ങില്‍ വച്ച്‌ ബസ്സ് നിര്‍ത്തിച്ച്‌ പരിശോധന നടത്തുകയായിരുന്നു. മ്യാന്‍മറിലെ കലാപ ഭൂമിയായ രാഖൈന്റെ അതിര്‍ത്തി പ്രദേശത്തിലുള്ള സ്ഥലമാണ് കോക്‌സ് ബസാര്‍. 

Related Post

ഇ-സിഗരറ്റ് നിരോധിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted by - Sep 18, 2019, 05:43 pm IST 0
ന്യൂ ഡൽഹി : രാജ്യത്തെ ഇ-സിഗരറ്റും ഇ-ഹുക്കയും നിരോധിക്കാനുള്ള ഉത്തരവിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രിസഭായോഗ യോഗത്തിൽ…

ഡല്‍ഹി കലാപത്തിൽ  മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായി

Posted by - Feb 27, 2020, 09:13 am IST 0
ന്യൂഡല്‍ഹി:  ഡല്‍ഹി കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടുവെന്നും 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്…

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍…

പ്രോടെം സ്പീക്കറായി ബൊപ്പയ്യക്ക് തുടരാം

Posted by - May 19, 2018, 12:34 pm IST 0
ന്യൂഡല്‍ഹി: കര്‍ണ്ണാടകത്തില്‍ പ്രോ ടേം സ്‌പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബൊപ്പയ്യ തന്നെ തുടരും. പ്രോ ടേം സ്‌പീക്കറെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍…

ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .  

Posted by - Oct 24, 2019, 06:10 pm IST 0
അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .

Leave a comment