മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ
ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക് എത്തിയ വീട്ടുവേലക്കാരനാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് രാത്രി നടന്ന മോഷണ ശ്രമത്തിലാണ് ഇരുവരും മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
ജി കെ നായർ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു ഭാര്യ ഗോമതി സർക്കാർ ആശുപത്രിലെ നേഴ്സും ആണ്. ഇരുവർക്കും വിവാഹം കഴിഞ്ഞ മുന്ന് പെൺമക്കളാണുള്ളത്.മക്കളുടെ വിവാഹ ശേഷം ഇരുവരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
