മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് 13 മരണം  

198 0

ബുല്‍ധാന: മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് 13 മരണം. മരിച്ചവരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയിലെ ബുല്‍ധാനയ്ക്ക് സമീപമാണ് അപകടം. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്.

ഓട്ടത്തിനിടെ ട്രക്കിന്റെ ഒരു ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന മഹീന്ദ്ര മാക്സി ടെമ്പോയുമായി ഇടിക്കുകയായിരുന്നു. ടെമ്പോ യാത്രക്കാര്‍ മല്‍ക്കപൂരില്‍ നിന്ന് അനൂര്‍ബാദിലേക്ക് പോവുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടിയുടെ ആഘാതത്തില്‍ പരസ്പരം കൊരുത്തു പോയ വാഹനങ്ങള്‍ ജെ.സി.ബി എത്തിച്ചാണ് വേര്‍പെടുത്തിയത്.

Related Post

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച  

Posted by - Jul 18, 2019, 06:55 pm IST 0
ശ്രീഹരിക്കോട്ട: ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ. കഴിഞ്ഞ തിങ്കളാഴ്ച…

ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച  അഞ്ചു പേര്‍ പിടിയില്‍

Posted by - May 1, 2018, 11:50 am IST 0
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് സൂചന.  അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു…

അവിനാശി അപകടത്തിലെ  കണ്ടെയ്നർ ഡ്രൈവർ ഹേമരാജ് റിമാൻഡിൽ

Posted by - Feb 22, 2020, 08:48 am IST 0
തിരുപ്പൂർ: തിരുപ്പൂരിലെ  ബസ് അപകടത്തിന് കാരണക്കാരനായ  കണ്ടെയ്നർ ലോറി ഡ്രൈവർഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്ത് കുണ്ടിൽ വീട്ടിൽ ഹേമരാജിനെ(38) കോയമ്പത്തൂർ ജയിലിൽ റിമാൻഡ്‌ ചെയ്തു. ഇയാൾ വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള…

ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

Posted by - Feb 23, 2021, 03:46 pm IST 0
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി…

ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ

Posted by - Feb 14, 2020, 01:53 pm IST 0
അഹമ്മദാബാദ് : ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലില്‍…

Leave a comment