മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

315 0

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് ആക്രമണത്തിനിരയായത് . സ്‌ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.

സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ചതെന്ന് വ്യക്തമായിട്ടില്ല. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യത്ത് തുടര്‍ച്ചയായ മൂന്നഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമാണ് ഇത്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സ്വാധീന പ്രദേശമാണ് ഗഡ്ചിരോളി.

Related Post

ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി

Posted by - Dec 11, 2019, 10:21 pm IST 0
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

എയര്‍ഹോസ്റ്റസിനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 19, 2019, 01:51 pm IST 0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍നിന്ന്   മായാവതിയും മമതയും പിൻവാങ്ങി   

Posted by - Jan 13, 2020, 10:22 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന്  ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിപിന്മാറി.…

Leave a comment