മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ എല്ലാ ശ്രമവും പൊളിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എൻ.സി.പിയെ ഗവർണർ ക്ഷണിച്ചത്. കോൺഗ്രസ് -എൻ.സി.പി നിർണായക ചർച്ച ഇന്ന് മുംബയിൽ നടക്കും.
