മുംബൈ : ഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേറി. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി.
ബിജെപിക്ക് എൻസിപിയുടെ പിന്തുണ ലഭിച്ചതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ സാധിച്ചത്. ഇന്നലെ വരെ മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും എന്നായിരുന്നു അറിയാൻ സാധിച്ചിരുന്നത്. എൻസിപി നേതാവായ ശരദ് പവാറിനും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നു. ശിവസേനയുമായി സഖ്യം ചേർക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചിരുന്നത് അജിത് പവാറാണ്. അജിത് പവാറിന് പുതിയ സർക്കാരിൽ പ്രമുഖ സ്ഥാനം നൽകിയാണ് ബിജെപി അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നത്.