മുംബയ്: മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ഞായറാഴ്ച രാത്രി ബി.ജെ.പി നേതാവിനെയും നാല് കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു. രവീന്ദ്ര ഖാരത്ത് (55),സഹോദരൻ സുനിൽ(56), മക്കളായ പ്രേംസാഗർ(26),രോഹിത്(25) സുഹൃത്തായ ഗജാരെ എന്നിവരാണ് കൊല്ലപ്പെട്ടത്.
നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി രവീന്ദ്രയുടെ വീട്ടിലെത്തിയ അക്രമി സംഘം ഇവർക്കെതിരെ വെടിവെക്കുകയായിരുന്നു . ഇവരെ വെടിവച്ചശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികൾ പിന്നീട് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.