മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു.
50:50 എന്ന അനുപാതത്തിൽ താത്പര്യമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദർഭത്തിലാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്. ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ അമിത് ഷായുടെ മുംബൈ സന്ദർശനവും മാറ്റി.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകാരിക്കാത്തത് കാരണമാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 50:50 അനുപാതത്തിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാമെന്ന് അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉറപ്പു നൽകിയിരുന്നു എന്നാണ് ശിവസേനയുടെ വാദം. എന്നാൽ അങ്ങനെയൊരു ഉറപ്പ് ശിവസേനയ്ക്ക് ആരും നൽകിയിട്ടില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയത്.