മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്.
