ന്യുഡല്‍ഹി: രാജ്യത്ത് മാര്‍ച്ച് ഒന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴിയായിരിക്കും വാക്സിന്‍ ലഭ്യമാക്കുക. 10,000 സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യമായിരിക്കും വാക്സിന്‍. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിന് ചെറിയ ഫീസ് ഈടാക്കും. വാക്സിന്‍ ഉത്പാദകരും ആശുപത്രികളുമായി ചര്‍ച്ച ചെയ്ത് മൂന്നു നാല് ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം ഫീസ് നിശ്ചയിക്കുമെന്നും ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.