മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

206 0

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം.ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു. 

ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തതോടെ ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി രൂക്ഷമായിരുന്നു. മൂന്നുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെയാണ്. ഈ മാസം 18, 23 തീയതികളിലാണ് രണ്ടും മൂന്നും ഘട്ടങ്ങൾ. നാളെ വോട്ടെടുപ്പ് നടക്കുന്ന ബസ്താർ ലോക്‌സഭാ മണ്ഡലത്തിലാണ് ദന്തേവാഡയുള്ളത്.

Related Post

ചട്ടലംഘനം: മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്  

Posted by - May 2, 2019, 03:15 pm IST 0
ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ്…

വിമത കര്‍ണാടക  എം.എൽ.എമാർ അയോഗ്യർ,  തിരഞ്ഞെടുപ്പിൽ  മത്സരിക്കാം: സുപ്രീംകോടതി    

Posted by - Nov 13, 2019, 11:11 am IST 0
ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍  സുപ്രീംകോടതിയെ…

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ചോർത്തൽ  അന്വേഷിക്കണമെന്ന്  കോൺഗ്രസ്സ്

Posted by - Nov 4, 2019, 10:01 am IST 0
ന്യൂ ഡൽഹി : പ്രിയങ്കാ ഗാന്ധിയുടേത് ഉൾപ്പെടെ 121 ഇന്ത്യക്കാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതികളിൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്സ്. ഇസ്രായേലി സ്പൈവെയറാണ് കോൺഗ്രസ്സ്…

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും 

Posted by - Apr 3, 2018, 01:28 pm IST 0
വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും  വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക്  താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം…

Leave a comment