ചണ്ഡിഗഡ്: മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍കരിച്ചുവെന്ന് മുന്‍ സൈനിക മേധാവി ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ. ഇത് സൈന്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
മിന്നലാക്രമണം ആവശ്യമായിരുന്നു. അത് സൈന്യം നടത്തി. എന്നാല്‍ മിന്നലാക്രമണത്തെ രാഷ്ട്രീയവല്കരിച്ചു. അത് നല്ലതാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാര്‍ പറയേണ്ടിയിരിക്കുന്നുവെന്നും ഹൂഡ വ്യക്തമാക്കി.
2016 സെപ്റ്റംബര്‍ 29ന് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ വടക്കന്‍ സൈനിക കമാണ്ടറായിരുന്നു ഹൂഡ. ഉറി ആക്രമണത്തിനു പിന്നാലെയായിരുന്നു മിന്നലാക്രമണം.