മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

257 0

മുംബൈ : മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്.

പത്ത് അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെളളമെത്തിച്ച്‌ നടപടികള്‍ ത്വരിതപ്പെടുത്തി.

ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചുവെന്നും ദുരന്തനിവാരണ സംഘം പറഞ്ഞു.

Related Post

'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി  

Posted by - May 20, 2019, 12:58 pm IST 0
ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. …

തിരുവനന്തപുരത്തുനിന്ന് പോയ എയര്‍ഇന്ത്യ അപകടത്തില്‍പ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Posted by - Sep 7, 2018, 08:06 pm IST 0
മാലെ: തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പോയ എയര്‍ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങുകയായിരുന്നു. വെലാന വിമാനത്താവളത്തില്‍ നിര്‍മാണത്തിലായിരുന്ന റണ്‍വേയിലാണ് വിമാനം…

ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

Posted by - Feb 12, 2019, 02:14 pm IST 0
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം…

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST 0
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍…

നോട്ട് നിരോധനം: വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം

Posted by - Apr 17, 2018, 02:28 pm IST 0
ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെ മുതല്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി എഎഎന്‍ഐ റിപ്പോര്‍ട്ട്…

Leave a comment