മുംബൈ: പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചും പ്രതികൂലിച്ചും മുംബൈയില്‍ വ്യത്യസ്ത റാലികള്‍ നടന്നു . ആസാദ് മൈതാനത്താണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും അണിനിരന്ന റാലി നടന്നത്. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും റാലി നടന്നു. സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ അടക്കമുള്ളവര്‍ റാലിക്കെത്തി. മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസിന്റെ നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലി നടന്നത്.
