മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം
സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ എത്തി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൂവായിരത്തോളം വരുന്ന കർഷകർ മാർച്ച് നടത്തി മുംബൈയിൽ എത്തിയത്.
കർഷക പ്രതിഷേധത്തിനു ശിവസേനയും എംഎൻഎസും എന്‍സിപിയും ഉൾപ്പെടെയുള്ള പാർട്ടികളും പിന്തുണയർപ്പിച്ച് രംഗത്തുണ്ട്. ജാഥയെ അഭിസംബോധന ചെയ്ത ശിവസേന നേതാവ് ആദിത്യ താക്കറെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളേണ്ടത് ശിവസേനയുടെയും കൂടി ആവിശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ഏഴിന് ആരംഭിച്ച മാർച്ച് 182 കിലോമീറ്റർ താണ്ടിയാണ് മുംബൈയിൽ എത്തിയത്. സ്ത്രീകളും മധ്യവയസ്‌ക്കരും എല്ലാം മാർച്ചിൽ ഉണ്ട്.