കേരളം കോവിഡ് 19നെ ഏതാണ്ട് അതിജീവിച്ഛിരിക്കുന്നു. തമിഴ്നാട്ടിലും രണ്ട് ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കുറഞ്ഞു. തെലങ്കാനയിലും ആന്ധ്രയും അതിജീവനത്തിന്റെ പാതയിൽ തന്നെയാണ്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ആശ്വാസം നൽകുന്നതകല്ല. ഇവിടെ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്. മഹാരാഷ്ട്രയും ദൽഹിയും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും രോഗവ്യാപനം തടയാൻ ആകാതെ വലയുകയാണ്. ഗുജറാത്തിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. രാജ്യത്തു അനൗദ്യോഗിക കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം പതിനയ്യായിരം കടന്നിരിക്കുന്നു. 521 പേർ മരിച്ചു. കഴിഞ്ഞ ദിവസം 1373 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണയുടെ ആഗോള പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് ഇന്ത്യ. രണ്ടു ദിവസം മുൻപ് ഇരുപതാമത്തെ സ്ഥാനത്തായിരുന്നു. മഹാരാഷ്ട്രയിലെ ശനിയാഴ്ച 328 പേർക്ക് കൂടി കൊറോണ സ്ഥിതികരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3648. കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗ്രേറ്റർ മുംബയിൽ നിന്നുമാണ്. ഇതോടെ മഹാരാഷ്ട്രയിൽ മുംബൈ ഹോട്ട്സ്പോട്ട് ആയി തുടരുകയാണ്.
