കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ മുംബ്രയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് ഉത്തരവിട്ടു.താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് മണിവരെ പാല്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ചക്കറി, പലവ്യഞ്ജന കടകളടക്കം അടച്ചിടാനാണ് നിര്‍ദ്ദേശം.താനെ സിറ്റിയില്‍ മാത്രം 2172 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 288 കേസുകളും മുംബ്ര പ്രദേശത്താണ്.
