ന്യൂ ഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്. ജനുവരി 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹർജിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എൻ.വി.രമണ, എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് തള്ളിയത്.
