ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്.
സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പാര്‍ട്ടി ചോദിച്ചതിന് മറുപടി നല്‍കിയെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടു നിന്നതെന്നും ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്ബോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയരുന്നത്.