റാഞ്ചി: ജാര്‍ഖണ്ഡില്‍ മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. റാഞ്ചി, ഹസാരിബാഗ്, ഗിരിധി, ആദിയാപൂര്, മോദിനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗിരിദിയില്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഗിരിധിയില്‍ സുനില്‍ പാസ്വാന് മേയറായും പ്രകാശ് റാം ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. മോദിനഗറില്‍ മേയറായി തെരഞ്ഞടുക്കപ്പെട്ടു. രാകേഷ് കുമാറാണ് ഡെപ്യൂട്ടി മേയര്‍. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനിലേയും മേയര്‍, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
റാഞ്ചി മേയറായി ആശ ലക്രയും ഡെപ്യൂട്ടി മേയറായി സഞ്ജീവ് വിജയവാര്‍ഗിയയും തെരഞ്ഞെടുക്കപ്പെട്ടു. ലക്ര 1,49,623 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ വര്‍ഷ ഗിരിയെയാണ് പരാജയപ്പെടുത്തിയത്. ഹസാരിബാഗ് മേയറായി റോഷ്ണി തിര്‍ക്കിയും ഡെപ്യൂട്ടി മേയറായി രാജ്കുമാര് ലാലും വിജയിച്ചു. ആദിയാപൂരില് മേയറായി വിനോദ് ശ്രീവാസ്തവയും ഡെപ്യൂട്ടി മേയറായി അമിത് സിംഗും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും ഏപ്രില്‍ 16-നാണ് തെരഞ്ഞെടുപ്പ് നടന്നത്.