മുംബയ്: ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ യുദ്ധവിമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്നുതന്നെ ബലാക്കോട്ട് ഭീകരക്യാമ്പുകൾ ആക്രമിക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനെ ജില്ലയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധവിമാനങ്ങൾ സ്വയം പ്രതിരോധത്തിനാണ്, അല്ലാതെ ആക്രമിക്കാനുള്ളതല്ല. യുദ്ധവിമാനത്തിൽ ഞാൻ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്.
