ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും
Related Post
ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം…
പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു
കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാൻ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി. വിശദമായ അന്വേഷണത്തിനായി എന്‍ഐഎയുടെ പുതിയ സംഘം ഇന്നു കൊല്ലത്തെത്തും. അതേസമയം സംഭവത്തില്‍…
റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍…
72 മണ്ഡലങ്ങളില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം
ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉള്‍പ്പെടെ 72 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും…
'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത: തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി
ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. …