കൊല്‍ക്കത്ത: അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബെംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്ആരെയും പ്രീണിപ്പിക്കാനാകില്ല- ദിലീപ് ഘോഷ് പറഞ്ഞു.
