മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ വെച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
1947നു മുമ്പ് ജിന്ന ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി അവകാശ വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് ഇന്നു നാം അനുഭവിക്കുന്നത്. ആ സമയത്ത് മുസ്‌ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകും? – ഗിരിരാജ് സിങ് ചോദിച്ചു.