മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്താനുള്ള പുതിയ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍. ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴുള്ള സംവരണ സീറ്റുകളുടെ എണ്ണത്തിനൊപ്പം അഞ്ചുശതമാനം സീറ്റുകള്‍ കൂടിച്ചേര്‍ക്കാനാണ് തീരുമാനം. ഇതിനുള്ള നിയമനിര്‍മാണം ഉടന്‍ നടപ്പാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രി അറിയിച്ചു.
