മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി

174 0

ജയ്പൂര്‍: ജയ്പ്പൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ രണ്ടു പേര്‍ പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയമാണ്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാരോപിച്ച്‌ കുട്ടികളുടെ പിതാവ് രംഗത്തത്തി. എന്നാല്‍ കുട്ടികളുടേത് ആത്മഹത്യയാണെന്നു വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടുകലും അതാണ് സൂചിപ്പിക്കുന്നതെന്നും ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ഗന്‍ഗന്‍ദീപ് സിന്‍ഗ്ല പറഞ്ഞു. 4 പേരുടെ കാല്‍പ്പാദങ്ങള്‍ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ടെന്നും, കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, അങ്ങനെ ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും മരിച്ച ആണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മരിച്ച പെണ്‍കുട്ടികളും ദശല്‍ ഖാനും സുഹൃത്തുകളായിരുന്നു. 

ഇതില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും തന്നോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പിടിച്ചുകൊണ്ടു പോയ ശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്നും ഇതിന് ശേഷമാണ് കെട്ടിത്തൂക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവായ ബൈറു മെഗ്വാള്‍ പറഞ്ഞു. അവന്‍ കുറച്ചു ദിവസങ്ങളായി വീട്ടില്‍ വരാറുണ്ടായിരുന്നില്ല. മരണകാരണം വ്യക്തമല്ലെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും ആണ്‍കുട്ടിയുടെ പിതാവ് വ്യക്തമക്കി.
 

Related Post

തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Posted by - Sep 5, 2019, 06:48 pm IST 0
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി…

ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാര്‍

Posted by - Feb 1, 2020, 10:18 am IST 0
ഡല്‍ഹി:ശമ്പളവര്‍ധനവ് ഉൾപ്പെടെയുള്ള  പല ആവശ്യങ്ങളുന്നയിച്ച്  രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്നും തുടരും .സംസ്ഥാനത്തെ പല എ ടി എമ്മുകളും ഇന്നലെ തന്നെ കാലിയായി.  ബാങ്ക്…

മമതയെ ഒരു ദിവസത്തേക്കു വിലക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

Posted by - Apr 12, 2021, 03:13 pm IST 0
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ നിന്നു വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ്  

Posted by - Jul 5, 2019, 12:58 pm IST 0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ്…

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

Posted by - Sep 19, 2019, 05:56 pm IST 0
ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ്  നേതാവുമായ പി. ചിദംബരത്തിന് സ്പെഷ്യൽ  സിബിഐ ജഡ്ജി വ്യാഴാഴ്ച ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി. “ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ…

Leave a comment