മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

184 0

ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ കെട്ടിടത്തില്‍ തീപിടത്തമുണ്ടായത്​. കെട്ടിടത്തി​​ന്റെ ഒന്നാംനിലയിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​. 

പിന്നീട്​ രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന്​ ഫയര്‍ഫോഴ്​സ്​ അറിയിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ ഫയര്‍ഫോഴ്​സ്​ സ്ഥലത്തെത്തി. രണ്ട്​ മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ ഫയര്‍ഫോഴ്​സിന്​ തീയണക്കാനായത്​. കെട്ടിടത്തിലെ എ.സിയില്‍ നിന്നാണ്​ തീപടര്‍ന്നതെന്നാണ്​ സൂചന.
 

Related Post

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

ഫിലിം നിർമ്മാണത്തിന്  ഭാഷ തടസ്സമില്ലെന്ന്   കേരളത്തിൽ നിന്നുള്ള  മൂവി നിർമ്മാതാക്കൾ തെളിയിച്ചു  

Posted by - Sep 22, 2019, 09:02 pm IST 0
 കേരളത്തിൽ നിന്നുള്ള ആദ്യ ചലച്ചിത്ര പ്രവർത്തകരും മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആദ്യ അഭിനേതാക്കളും സഹകരിച്ച് ഒരു മറാത്തി ഫീച്ചർ ഫിലിം 'എ തിങ് ഓഫ് മാജിക്…

മധുക്കരയിൽ  വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Posted by - Dec 27, 2019, 08:59 am IST 0
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12),…

കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം 15 ദിവസം കൂടി മാത്രം ; അമിത് ഷാ  

Posted by - Sep 4, 2019, 11:09 am IST 0
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ  15  ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ്  ഷാ ഈ ഉറപ്പു നല്‍കിയത്.…

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍…

Leave a comment